ശ്രീനിവാസന് ക്ലീന്‍ ചിറ്റില്ലെന്ന് സുപ്രീംകോടതി

Posted on: November 24, 2014 3:25 pm | Last updated: November 25, 2014 at 12:05 am

supreme courtന്യൂഡല്‍ഹി: ബിസിസിഐ മുന്‍ പ്രസിഡന്റ് ശ്രീനിവാസനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. ഐപിഎല്‍ ഒത്തുകളിയെ കുറിച്ച് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍ നിരപരാധിയാണെന്ന് പരാമര്‍ശിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് ശ്രീനിവാസനെ കുറ്റവിമുക്തനാക്കിയിട്ടില്ല. ശ്രീനിവാസനുമായി അടുത്ത ബന്ധമുള്ളയാള്‍ വാതുവെച്ചതിന് തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി.
ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരാനുള്ള ശ്രീനീവാസന്റെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയായി കോടതി പരാമര്‍ശം. ബിസിസിഐ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ ബിസിസിഐ നടപടിയെടുക്കുമെന്ന് എങ്ങനെ വിശ്വസിക്കാനാകുമെന്നും കോടതി ചോദിച്ചു.

ALSO READ  സർക്കാറിൽ നിന്ന് ഭിന്നമായ അഭിപ്രായം പറയുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീം കോടതി