എം ആര്‍ മുരളിയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വീണ്ടും വിഭാഗീയത സജീവമാകുന്നു

Posted on: November 24, 2014 11:16 am | Last updated: November 24, 2014 at 11:16 am

mr murali2പാലക്കാട് : സിപിഐഎം ഒറ്റപ്പാലം ഏരിയാകമ്മറ്റിക്കുള്ളില്‍ എംആര്‍ മുരളിയെച്ചൊല്ലി വീണ്ടും വിഭാഗീയത സജീവമാകുന്നു.
എം ആര്‍മുരളിയെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മുന്നില്‍ നിന്നവരെപാര്‍ട്ടി കമ്മറ്റികളില്‍ നിന്നും പുറത്താക്കാനുള്ള നീക്കമാണ് പുതിയ വിവാദത്തിന് കാരണമായത്.ജനകീയ വികസന സമിതി നേതാവ് എം ആര്‍ മുരളിയെ സി പി ഐഎമ്മിലേക്ക് തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം ഏരിയാകമ്മറ്റിയില്‍ അനുകൂല നിലപാട് എടുത്ത അംഗങ്ങളെ പാര്‍ടി സമ്മേളനങ്ങളില്‍ വെട്ടിനിരത്താനുള്ള ഔദ്യോഗിക വിഭാഗത്തിലെ ചിലരുടെ നീക്കമാണ് പുതിയ വിവാദത്തിന് കാരണമായിട്ടുള്ളത്. എംആര്‍മുരളിയെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ഏരിയാകമ്മറ്റിയില്‍ നടന്ന ചര്‍ച്ചകളില്‍ അനുകൂല നിലപാടെടുത്തവരെ സമ്മേളനത്തില്‍നിന്നും ഒഴിവാക്കുന്നതിന് ഏരിയാ നേതൃത്വം ശ്രമം നടത്തുന്നുവെന്നാണ് ആരോപണം.
ഇതിനെതിരെ ജില്ലാനേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പരാതി നല്‍കാനൊരുങ്ങുകയാണ് പാര്‍ട്ടി പവര്‍ത്തകര്‍. എം ആര്‍ മുരളി പാര്‍ട്ടിയിലേക്ക് തിരികെ വരുന്നതിനെതിരെ ഒറ്റപ്പാലം ഏരിയാകമ്മറ്റിയില്‍ ഒരു വിഭാഗം നേതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇവരെ എതിര്‍പ്പ് മറികടന്നാണ് എംആര്‍മുരളിയെയും കൂട്ടരെയും സംസ്ഥാന നേതൃത്വം പാര്‍ടിയിലേക്ക് തിരിച്ചെടുത്തത്. ഈ സാഹചര്യത്തിലാണ് എം ആര്‍ മുരളിയെ അനുകൂലിക്കുന്ന ഏരിയാ കമ്മറ്റിയംഗങ്ങളെ സമ്മേളനത്തിലൂടെ മാറ്റി നിര്‍ത്താന്‍ശ്രമം നടക്കുന്നതെന്നാണ് ആരോപണം.