പെരിഞ്ഞനം ജാമിഅഃ മഹ്മൂദിയ്യഃ വാര്‍ഷിക ബിരുദദാന സമ്മേളനം സമാപിച്ചു

Posted on: November 23, 2014 11:52 pm | Last updated: November 23, 2014 at 11:52 pm

പെരിഞ്ഞനം: ജാമിഅഃ മഹ്മൂദിയ്യഃ 27-ാം വാര്‍ഷിക 3-ാം ബിരുദ ദാന സമാപന സമ്മേളനം സമാപിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിന്റെ ജീവനായ വിജ്ഞാനം നിലനിര്‍ത്തുകയും അതിനുസരിച്ച് ജീവിക്കുന്ന സത്യസന്ധരും വിശ്വസ്തരുമായ പണ്ഡിതന്‍മാരെ വാര്‍ത്തെടുക്കുകയുമാണ് സുന്നി പ്രസ്ഥാനത്തിന്റയും സ്ഥാപനങ്ങളുടെയും ലക്ഷ്യമെന്ന് പേരോട് ഉദ്‌ബോധിപ്പിച്ചു. അഗതികളെയും അനാഥകളെയും സംരക്ഷിക്കുകയും സമൂഹത്തിന് ധാര്‍മികവും ഭൗതികവുമായ വിദ്യാഭ്യാസം നല്‍കി സമുദായത്തെ മുന്നോട്ട് നയിക്കുകയുമാണ് നേതാക്കളും സഹകാരികളും ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിന്ന് പ്രോത്സാഹനം നല്‍കുന്നതിന് പകരം കുപ്രചരണങ്ങള്‍ നടത്തിയും അപകീര്‍ത്തി പെടുത്തിയും പ്രസ്ഥാനത്തെ അപമാനിക്കുന്നവര്‍ വസ്തുതകള്‍ അറിയാത്തവരോ വളച്ചൊടിക്കുന്നവരോ കുപ്രചരണങ്ങളില്‍ വശംവദരായവരോ ആയിരിക്കാമെന്ന് പേരോട് പറഞ്ഞു. എസ് വൈ എസ് സ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി സനദ് ദാന പ്രസംഗം നടത്തി. താഴപ്ര മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, വെന്മേനാട് അബൂബക്കര്‍ മുസ്‌ലിയാര്‍, മാടവന ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍, ഹൈദ്രോസ് ഫൈസി കൊല്ലം, ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, അബ്ദുല്‍ കരീം സഖാഫി ഇടുക്കി, മുസ്തഫ കാമില്‍, മൊയ്തീന്‍ കുട്ട മുസ്‌ലിയാര്‍ പാലപ്പിള്ളി, ഇസ്ഹാഖ് സഖാഫി, പി കെ ജഅ്ഫര്‍, എം എം ഇബ്‌റാഹീം തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ ആര്‍ നസ്‌റുദ്ദീന്‍ ദാരിമി സ്വാഗതവും മിദ്‌ലാജ് മതിലകം നന്ദിയും പറഞ്ഞു.