Connect with us

Gulf

അല്‍ ഹൂദ് റൗണ്ട് എബൗട്ട് ബഹുതല ഫ്‌ളൈ ഓവറുകള്‍ക്ക് വഴിമാറും; 22.7 കോടി ചെലവ്

Published

|

Last Updated

ദുബൈ: അല്‍ ഹൂദ് റൗണ്ട് എബൗട്ട് നവീകരിക്കാന്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍ദേശിച്ചതായി ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വികസനത്തിന്റെ രണ്ടാം ഘട്ടമായാണിത്.
22.7 കോടി ദിര്‍ഹമാണ് ഇതിനു ചെലവു വരിക. നിലവിലെ സിഗ്‌നല്‍ റൗണ്ട് എബൗട്ട്, ബഹുതല ക്രോസിംഗായി മാറും. ഷാര്‍ജ വരെ അനുബന്ധ റോഡ് വികസനം ഉണ്ടാകും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ നവീകരണം കൂടി കണക്കിലെടുക്കുമ്പോള്‍ 252 കോടി ദിര്‍ഹമിന്റെ പദ്ധതിയായി ഇത് മാറും. അല്‍യലാസിസ് റോഡില്‍ നിന്ന് വിവിധ ദിശകളിലേക്ക് ഫ്‌ളൈ ഓവറുകളും അനിവാര്യമാണ്.
11 കിലോമീറ്ററില്‍ മക്തൂം വിമാനത്താവളം വരെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വീതി കൂട്ടേണ്ടതുണ്ട്. ആറുവരിയാണ് ഇരുഭാഗത്തേക്കും ഉണ്ടാവുക. അല്‍ഖൈല്‍ റോഡില്‍ നിന്ന് അല്‍ഹൂദ് റൗണ്ട് എബൗട്ടിലേക്ക് സര്‍വീസ് റോഡ് വേറെ.
തെരുവ് വിളക്കുകള്‍, ട്രാഫിക് സിഗ്നലുകള്‍ ഉള്‍പടെ രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണം.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ജെബല്‍ അലി തുറമുഖത്തേക്കും ദുബൈ നഗരത്തിലേക്കും നീളുന്നതാണ്. അറേബ്യന്‍ റാഞ്ചസും ഇതിന്റെ പരിധിയില്‍വരും. റോഡ് നവീകരണത്തിനു മാത്രം 94 കോടി ദിര്‍ഹമാണ് ചെലവു ചെയ്യുന്നതെന്നും മത്തര്‍ അല്‍ തായര്‍ ചൂണ്ടിക്കാട്ടി.