370-ാം വകുപ്പില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഫ്തി മുഹമ്മദ് സൈദ്

Posted on: November 23, 2014 2:48 pm | Last updated: November 24, 2014 at 12:05 am

Mufti-Saeedകാശ്മീര്‍: ഭരണഘടനയിലെ 370ാം വകുപ്പിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്ന് പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സൈദ്. കാശ്മീരിന്റെ പ്രത്യേക പദവി ഉറപ്പുവരുത്തുന്ന നിര്‍ണായക അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ ചികിത്സയിലായിരുന്നു മുഫ്തി മുഹമ്മദ് സൈദ്. അദ്ദേഹം പ്രചാരണ രംഗത്തിറങ്ങിയത് പിഡിപി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. പിഡിപിക്ക് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ മുഫ്തിയായിരിക്കും മുഖ്യമന്ത്രിയെന്നാണ് വിലയിരുത്തല്‍.
ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ളവരും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. കാശ്മീരിലെ ഒന്നാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കും. ചൊവ്വാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ്.