മദ്യവര്‍ജനമാണ് യുഡിഎഫ് ലക്ഷ്യമെന്ന് മുരളീധരന്‍

Posted on: November 23, 2014 1:33 pm | Last updated: November 24, 2014 at 12:05 am

murali and pc georgeതിരുവനന്തപുരം: മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് യുഡിഎഫ് ലക്ഷ്യമെന്ന പി പി തങ്കച്ചന്റെ അഭിപ്രായത്തോട് യോജിച്ച് നിരവധി യുഡിഎഫ് നേതാക്കള്‍ രംഗത്ത്. സമ്പൂര്‍ണ മദ്യ നിരോധനമല്ല മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ മുരളീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും മദ്യനിരോധനം പ്രായോഗികമല്ലെന്ന് പറഞ്ഞു. പ്രായോഗികമായി സമ്പൂര്‍ണ മദ്യനിരോധനം നടക്കില്ലെന്ന് ജോര്‍ജ് പറഞ്ഞു.
മദ്യനിരോധം എന്നത് അപ്രായോഗികമാണെന്നും മദ്യവര്‍ജനമാണ് നല്ല മാര്‍ഗമെന്നും കേരള കോണ്‍ഗ്രസ് (ജെ) നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു.

ALSO READ  ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പി സി ജോര്‍ജ്