Connect with us

Palakkad

തൃശ്ശൂര്‍-കൊല്ലങ്കോട് റെയില്‍പ്പാത യാഥാര്‍ഥ്യമാക്കണം: പി കെ ബിജു എം പി

Published

|

Last Updated

വടക്കഞ്ചേരി: തൃശ്ശൂര്‍-കൊല്ലങ്കോട് റെയില്‍പ്പാത ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് പി കെ ബിജു—എം പി ആവശ്യപ്പെട്ടു.
സാമ്പത്തിക പരാധീനത ഉയര്‍ത്തിക്കാണിക്കുന്നത് തൃശ്ശൂര്‍-കൊല്ലങ്കോട് റെയില്‍പ്പാത ഉപേക്ഷിക്കുന്നതിനുളള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണെന്നും എം പി പറഞ്ഞു. തൃശ്ശൂര്‍-കൊല്ലങ്കോട് റെയില്‍വേ ലൈന്‍ നിര്‍മ്മാണത്തിന്റെ പൂര്‍ത്തിയാക്കിയ സര്‍വ്വേ വിവരമനുസരിച്ച് 59 കിലോമീറ്റര്‍ നീളം വരുന്ന പാതയുടെ നിര്‍മ്മാണത്തിന് 480.59 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ആലത്തൂര്‍, വടക്കഞ്ചേരി പ്രദേശങ്ങള്‍ മുഖാന്തിരം കൊല്ലങ്കോട്, തൃശ്ശൂര്‍ എന്നീ പ്രധാന റെയില്‍വേ സ്റ്റേഷനുകളെ ബന്ധപ്പെടുത്തിയാല്‍ കൂടുതല്‍ സൗകര്യങ്ങളും, പ്രയോജനങ്ങളും അതുവഴി കൂടുതല്‍ വരുമാനവും പ്രതീക്ഷിക്കാവുതാണ്. കൊല്ലങ്കോട്-തൃശ്ശൂര്‍ റെയില്‍പാത കേരള സംസ്ഥാനത്തിന് തമിഴ്‌നാടുമായി ബന്ധപ്പെടാനാകുന്നഅസാധാരണ മികവാര്‍ന്ന വാണിജ്യ പാത കൂടിയാണ്. പ്രസ്തുത ഘടകങ്ങള്‍ ചൂണ്ടിക്കാണിച്ച് തൃശ്ശൂര്‍-കൊല്ലങ്കോട് റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തുകയനുവദിക്കണമെന്നും എം പി ആവശ്യപ്പെട്ടു.
പാലക്കാട് കോച്ച് ഫാക്ടറിക്കായി അക്വയര്‍ ചെയ്ത 230.10 ഏക്കര്‍ ഭൂമി റെയില്‍വേക്ക് കൈമാറിയെങ്കിലും 94.85 ഏക്കര്‍ വനഭൂമി കൂടി അക്വയര്‍ ചെയ്ത് നല്‍കിയാലേ പദ്ധതി ഏറ്റെടുക്കാന്‍ കഴിയൂവെന്ന നിലപാടാണ് റെയില്‍വേ അധിക്യതര്‍ സ്വീകരിച്ചിരിക്കുത്. പാലക്കാട്-പൊളളാച്ചി ഗേജ് മാറ്റം 2015 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും. കൊല്ലങ്കോട് ഊട്ടറയില്‍ റെയില്‍വേ മേല്‍പ്പാലം, കരിപ്പോട് ഹാള്‍ സ്റ്റേഷന്‍, പെരുവെമ്പില്‍ അടിപ്പാത, മുതലമട റെയില്‍വേ സ്റ്റേഷനടുത്തുളള വഴി എന്നിവ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് നിക്ഷേപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കും.
തിരുവനന്തപുരത്ത് നടന്ന എം പിമാരുടെ യോഗത്തിലാണ് ഈ വിഷയങ്ങള്‍ സംബന്ധിച്ച് റെയില്‍വേ ജനറല്‍ മാനേജര്‍ എം പിക്ക് ഉറപ്പ് നല്‍കിയത്.