സുന്നി സംഘശക്തി ഉണര്‍ന്നു: കര്‍മഭടന്മാര്‍ പടക്കൊരുങ്ങി

Posted on: November 23, 2014 1:09 pm | Last updated: November 23, 2014 at 1:09 pm

sys logoചെര്‍പ്പുളശേരി:സമര്‍പ്പിതയൗവനം. സാര്‍ഥക മുന്നേറ്റ പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികസമ്മേളനത്തിന്റെഭാഗമായി നടന്ന സംസ്ഥാന നേതൃപര്യടനത്തോടെ കര്‍മഭടന്‍മാര്‍ പടക്കൊരുങ്ങി. പടയൊരുക്കം ശീര്‍ഷകത്തില്‍ സമ്മേളന സന്നദ്ധഭടന്‍മാരായ സഫ്‌വാ അംഗങ്ങളുടെ പ്രഥമ സമര്‍പ്പണമാണ് സോണ്‍തലങ്ങളില്‍ നടന്നത്.

ചെര്‍പ്പുളശേരി സോണ്‍ പടയൊരുക്കം എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. പൊന്‍മള അബ്ദുള്‍ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ഉമര്‍ ഫൈസി മാരായമംഗലം, മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ്, ഇബ്രാഹിം സഖാഫി മോളൂര്‍ പ്രസംഗിച്ചു. സൈതലവി പൂതക്കാട് , മുഹമ്മദകുട്ടി ഹാജി നെല്ലായ, മൊയ്തുപ്പഹാജി വീരമംഗലം, ഹംസ ഹാജി കുലുക്കംപാറ, നാസര്‍ ബാഖപി വീരമംഗലം,വീരാന്‍ കുട്ടി പുതക്കാട് പങ്കെടുത്തു. പടയൊരുക്കത്തിന്റെ ഭാഗമായി സഫ്‌വാ അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന വിളംബരറാലി മഠത്തിപ്പറമ്പില്‍ നിന്ന് ചെര്‍പ്പുളശേരി സുന്നിസെന്റില്‍ സമാപിച്ചു.
സഫ്‌വാ സോണ്‍ ക്യാപ്റ്റന്‍മാരായ മന്‍സൂര്‍ സഖാഫി ചെര്‍പ്പുളശേരി, ഉമര്‍ സഖാഫി വീരമംഗലം, ഇര്‍ഷാദ് ഹുസ്സൈന്‍ പൂതക്കാട് നേതൃത്വം നല്‍കി.
കൊപ്പം സോണില്‍ മൊയ്തീന്‍കുട്ടി അല്‍ഹസനി അധ്യക്ഷത വഹിച്ചു. പൊന്‍മള അബ്ദുള്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, സഈദ് കൈപ്പുറം, യൂസഫ് സഖാഫി, ഇ പി അബൂബക്കര്‍ ബാഖവി, ഉമര്‍ അല്‍ഹസനി, ആബീദ് സഖാഫി. സയ്യിദ് ബാഹസന്‍, ബശീര്‍ റഹ്മാനി, അലിയാര്‍ അഹ്‌സനി, ഖാദര്‍ചുണ്ടമ്പറ്റ, റസാഖ് മിസ് ബാഹി. സൈതലവി പൂതക്കാട് പ്രസംഗിച്ചു.
പടിഞ്ഞാറങ്ങാടി: തൃത്താല സോ കമ്മറ്റിയുടെ കീഴില്‍ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. സമ്മേളനം സിറാജുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റസാഖ് സഅദി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ട റി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഒ ഹൈദര്‍ മുസ്‌ലിയാര്‍, സിദ്ദീഖ് സഖാഫി, ഡോ. അഹമദ് ബാവപ്പ ഹാജി, ഇ വി അബ്ദുല്‍ റഹ്മാന്‍ ഹാജി, ശറഫുദ്ദീന്‍ സഅദി, അബ്ദുല്‍ കബീര്‍ അഹ്‌സനി, ഇ വി അബ്ദുല്‍ നസീര്‍ സലഫി പ്രസംഗിച്ചു.
ഒറ്റപ്പാലം: ഒറ്റപ്പാലം സോണില്‍ നടന്ന സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണചടങ്ങ് മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് തഖ്‌യുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പറവൂര്‍ വിഷയാവതരണം നടത്തി.
എം വി സിദ്ദീഖ് സഖാഫി, പി അലിയാര്‍ മാസ്റ്റര്‍, സുലൈമാന്‍ ചുണ്ടമ്പറ്റ, സഈദ് കൈപ്പുറം, മുസ്തഫ ഹാജി, സൈതലവി മുസ്‌ലിയാര്‍, ഹനീഫ മുസ്‌ലിയാര്‍, അബ്ദുള്ള മാസ്റ്റര്‍, സൈതലവി പൂതക്കാട്, റശീദ് അശറഫി, നാസര്‍, കുഞ്ഞുമൊയ്തു സാഹിബ് പ്രസംഗിച്ചു. മുഹമ്മദ് മുസ്‌ലിയാര്‍ ദുആക്ക് നേതൃത്വം നല്‍കി.
അലനല്ലൂര്‍: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സോണുകള്‍ തോറും നടത്തി വരുന്ന സംസ്ഥാന നേതാക്കാമാരുടെ അലനല്ലൂര്‍ സോണില്‍ പര്യടനം നടത്തി.
സംസ്ഥാന നേതാക്കളായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അലവി കൂട്ടി ഫൈസി സ്വീകരിച്ചു. അലവിക്കുട്ടി ഫൈസി എടക്കര ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ ഫൈസി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്, കെ ഉണ്ണീന്‍കുട്ടി സഖാഫി, മുഹമ്മദ് കുട്ടി പാലോട്, സിദ്ദീഖ് കോട്ടോപ്പാടം, അശറഫ് സഖാഫി അരിയൂര്‍, റഫീഖ് സഖാഫി പുത്തൂര്‍, മുത്തുകോട്ടോപ്പാടം പങ്കെടുത്തു. സോണ്‍ നേതാക്കള്‍ സമ്മേളന ഫണ്ട് വണ്ടൂര്‍ അബ്ദുറഹ് മാന്‍ ഫൈസിക്ക് കൈമാറി.
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സോണ്‍ വണ്ടൂര്‍ അബ്ദുറഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അശറഫ് അന്‍വരി അധ്യക്ഷത വഹിച്ചു. ജില്ലാ സംയുക്തഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ പ്രാര്‍ഥന നടത്തി.പി സി അശറഫ് സഖാഫി, എം എ നാസര്‍ സഖാഫി, ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്, കെ ഉണ്ണീന്‍കുട്ടി സഖാഫി, പലോട് മുഹമ്മദ് കുട്ടി സഖാഫി, അബൂബക്കര്‍ അവണക്കുന്ന്, മുത്തുകോട്ടോപ്പാടം, റഫീഖ് സഖാഫി, അബ്ദുള്‍ഹമീദ് മളാഹിരി, സിദ്ദീഖ് കോട്ടോപ്പാടം, സലാം സഖാഫി നൊട്ടമല, എം സി ബാപ്പുട്ടി. റശീദ് സഖാഫി, നാസര്‍ അഹ് സനി പ്രസംഗിച്ചു.
കരിമ്പ: കരിമ്പ സോണില്‍ സംസ്ഥാന നേതൃസംഗമത്തില്‍ വണ്ടൂര്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി, സമസ്ത ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് മുസ് ലിയാര്‍ കൊമ്പം, അലവിക്കുട്ടി ഫൈസി എടക്കര, ടി അബ്ദുള്‍ഖാദിര്‍ മുസ് ലിയാര്‍, എന്‍ ശാഹുല്‍ഹമീദ് സഅദി, വി എസ് അശറഫ് അല്‍ഹസനി, ജലീല്‍ സഅദി, പി കെ ലത്തീഫ്, മനാഫ് വേലിക്കാട്, കെ കെ ഹംസക്കുട്ടി ബാഖവി, അബ്ദുല്‍നാസര്‍ മിസ് ബാഹി പങ്കെടുത്തു. തുടര്‍ന്ന് കോങ്ങാട് സോണിലും സംസ്ഥാനനേതാക്കള്‍ക്ക് സ്വീകരണം നല്‍കി.
ആലത്തൂര്‍: എസ് വൈ എസ് ആലത്തൂര്‍ സോണില്‍ കെ എസ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പറവൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, യു എ മുബാറക് സഖാഫി, കബീര്‍ വെണ്ണക്കര, സുലൈമാന്‍ ചുണ്ടമ്പറ്റ, അശറഫ് മമ്പാട്, ടി പി എം കുട്ടി മുസ് ലിയാര്‍ പ്രസംഗിച്ചു. റഫീഖ് ചുണ്ടക്കാട് സ്വാഗതവും നവാസ് പഴമ്പാലക്കോട് നന്ദിയും പറഞ്ഞു.
നെന്മാറ: എസ് വൈ എസ് നെന്മാറ സോണില്‍ മാരായമംഗലം ഉ്ദഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ ചുണ്ടമ്പറ്റ, ഡോ നൂര്‍മുഹമ്മദ് ഹസ്രത്ത്, യു എ മുബാറക് സഖാഫി, അശറഫ് മമ്പാട്. ടി പി എം കുട്ട ി മുസ് ലിയാര്‍, ബശീര്‍ കടമ്പിടി, മുജീബ് സഖാഫി പ്രസംഗിച്ചു.
പാലക്കാട്: എസ് വൈ എസ് പാലക്കാട് സോണില്‍ നല്‍കിയ സ്വീകരണം യോഗം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍മാരായമംഗലം ഉദ്ഘാടനം യു എ അധ്യക്ഷത വഹിച്ചു മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, മുഹമ്മദ് പറവൂര്‍ ക്ലാസ്സെടുത്തു. സിദ്ദീഖ് നിസാമി, ടി പി എം കുട്ടി മുസ് ലിയാര്‍ , കബര്‍ വെണ്ണക്കര,. അബ്ബാസ് സുഹ് രി, സലിം സഖാഫി, നാസര്‍ ഹാജി, ശാഹുല്‍ഹമീദ് സഖാഫി, തൗഫീഖ് അല്‍ഹസനി പങ്കെടുത്തു.