രണ്ട് അഴിമതിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ഗണേഷ് കുമാര്‍

Posted on: November 23, 2014 12:24 pm | Last updated: November 24, 2014 at 12:05 am

ganesh kumarകൊല്ലം:അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍. അടുത്ത നിയസഭാ സമ്മേളനത്തിലായിരിക്കും അവരുടെ പേരുകള്‍ വെളിപ്പെടുത്തുക. സൂരജ് ഒരു പാവമാണ്. അദ്ദേഹത്തേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ ഇവിടെയുണ്ട്. മാന്യന്‍മാരുടെ മുഖംമൂടി അഴിയുമെന്ന് സൂരജ് പറഞ്ഞത് സത്യമാണ്. അത്തരത്തില്‍ അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ പേരുകളാണ് വെളിപ്പെടുത്തുകയെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.