പ്രസ്ഥാനത്തെ കുപ്രചാരണം കൊണ്ട് തകര്‍ക്കാനാകില്ല. പൊന്‍മള

Posted on: November 22, 2014 11:54 pm | Last updated: November 22, 2014 at 11:54 pm

PONMALA ABDUL KHADIR MUSLIYARപാലക്കാട്: സുന്നിപ്രസ്ഥാനത്തിന്റെ മുന്നേറ്റങ്ങളെ കുപ്രചാരണങ്ങള്‍ കൊണ്ട് തകര്‍ക്കാനാവില്ലെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സമര്‍പ്പിത യൗവനം, സാര്‍ഥകമുന്നേറ്റം പ്രമേയത്തില്‍ ഫെബ്രുവരി 27, 28, മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന നേതൃപര്യടനത്തിന്റെ ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്ര നിര്‍മാണത്തില്‍ നിര്‍മാണാത്മകമായ പങ്കാളിത്തം വഹിക്കേണ്ട യുവത്വത്തെ അനാവശ്യ വിവാദങ്ങളില്‍ തളച്ചിട്ട് ഷണ്ഡീകരിക്കുന്നത് സമൂഹത്തിന് ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. സുന്നിപ്രസ്ഥാനത്തെ തകര്‍ക്കാനായി പലപ്പോഴും ശ്രമം നടന്നിട്ടുണ്ടെങ്കിലും അതെല്ലാം അതിജീവിച്ച ചരിത്രമാണ് സംഘടനക്കുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.