ബഹ്‌റൈനില്‍ വോട്ടെടുപ്പ് തുടങ്ങി

Posted on: November 22, 2014 10:11 pm | Last updated: November 22, 2014 at 10:11 pm

flag-bahrain-XLമനാമ: ബഹ്‌റൈന്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. ശിയാക്കള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് വിജയകരമായി തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. മൂന്നര ലക്ഷം പേരാണ് വോട്ടെടുപ്പ് രേഖപ്പെടുത്താനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൊത്തം 40 ഡെപ്യൂട്ടിമാരുടെ സ്ഥാനത്തേക്ക് 266 പേര്‍ മത്സര രംഗത്തുണ്ട്. ഇവരില്‍ ഭൂരിഭാഗവും സുന്നികളാണ്.