റിയല്‍റ്റി ഇന്ത്യ പ്രോപ്പര്‍ട്ടി എക്‌സ്‌പോ ആരംഭിച്ചു

Posted on: November 22, 2014 6:14 pm | Last updated: November 22, 2014 at 6:14 pm

ദുബൈ: ഇന്ത്യയില്‍നിന്നുള്ള നൂറിലധികം പ്രമുഖ ബില്‍ഡര്‍മാര്‍ അണിനിരക്കുന്ന റിയല്‍റ്റി ഇന്ത്യ പ്രോപ്പര്‍ട്ടി എക്‌സ്‌പോ ദുബൈ ദേരയിലെ ജെ ഡബ്ല്യൂ മാരിയറ്റ് ഹോട്ടലില്‍ ആരംഭിച്ചു. പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍, പത്മശ്രീ ഡോ. ബി ആര്‍ ഷെട്ടി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ക്രഡായി കേരളയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള ഇരുപതോളം പ്രമുഖ ബില്‍ഡര്‍മാര്‍ മികച്ച പ്രോജക്റ്റുകളുമായി എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്. സ്വപ്‌ന ഭവനങ്ങള്‍ സ്വന്തമാക്കാനും കേരളത്തില്‍ എവിടെയും മികച്ച പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കാനും എക്‌സ്‌പോ സഹായകരമാകും.
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള ഇന്ത്യാ സര്‍ക്കാരിന്റെ പുതിയ നയം നിക്ഷേപ മേഖലയില്‍ വാന്‍ സാധ്യതകളും അവസരങ്ങളും തുറന്നു വെച്ചതായി ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലും പ്രോപ്പര്‍ട്ടി വവ്യവസായ മേഖല വന്‍ കുതിച്ചു ചാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ദിവസം തന്നെ മൂവായിരം പേര്‍ എക്‌സ്‌പോ സന്ദര്‍ശിച്ചു. ഇന്ന് രാത്രി സമാപിക്കും. പ്രവേശനവും പാര്‍ക്കിംഗും സൗജന്യമാണ്.