മാണിയേയും ലീഗിനേയും ഇടതുമുന്നണിക്ക് വേണ്ട: പന്ന്യന്‍

Posted on: November 22, 2014 3:16 pm | Last updated: November 23, 2014 at 12:24 am

pannyan raveendranതിരുവനന്തപുിരം: മാണിയേയും ലീഗിനേയും ഇടതുപക്ഷത്തിന് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുന്നണിയിലേക്ക് വിളിക്കേണ്ടവര്‍ വിളിക്കട്ടേയെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെ വിളിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും പന്ന്യന്‍ പറഞ്ഞു.
ഇടതുമുന്നണിയില്‍ ഇപ്പോഴുള്ളതെല്ലാം മതേതര കക്ഷികളാണ്ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മുന്നണിയില്‍ എടുക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചതാണ്. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷണിച്ചിട്ടില്ല. എല്‍ഡിഫിലേക്ക് കയറാമെന്ന് ഇരു പാര്‍ട്ടികളും കരുതേണ്ടെന്നും പന്ന്യന്‍ പറഞ്ഞു.
പന്ന്യന്‍ മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷണിച്ചെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് പന്ന്യന്റെ പ്രതികരണം.