ലീഗിന് സൂരജുമായി ബന്ധമില്ലെന്ന് കുഞ്ഞാലിക്കുട്ടി

Posted on: November 22, 2014 2:48 pm | Last updated: November 23, 2014 at 12:24 am

kunchalikkuttiകൊച്ചി: സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജുമായി ലീഗിന് യോതൊരു ബന്ധവുമില്ലെന്ന് വ്യനസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. സൂരജിനെതിരായ അഴിമതി ആരോപണം മുസ്‌ലിം ലീഗിനെ ഒരു തരത്തിലും ബാധിക്കില്ല. സൂരജ് എന്നല്ല അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥനുമായും ലീഗിന് ബന്ധമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
എറണാകുളത്ത് യുഡിഎഫ് യോഗത്തിന് എത്തിയതായിരുന്നു കുഞ്ഞാലിക്കുട്ടി.