കേസ് നിയപരമായി നേരിടുമെന്ന് സൂരജ്

Posted on: November 22, 2014 11:46 am | Last updated: November 23, 2014 at 12:24 am

soorajകൊച്ചി: തന്നെ സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കുന്നെന്ന് ടി ഒ സൂരജ്. നിയമപരമായി കേസ് നേരിടുമെന്നും അനധികൃത സ്വത്ത് സമ്പാദന ക്കേസില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട പൊതുമരാമത്ത് സെക്രട്ടറി പറഞ്ഞു. തെളിവുകള്‍ ഉണ്ടെങ്കില്‍ ശിക്ഷിക്കട്ടെ. 35 വര്‍ഷമായി സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ട്. തന്നെ മാത്രം കുറ്റവാളിയായി ചിത്രീകരിക്കുകയാണ്. തനിക്ക് പലതും വെളിപ്പെടുത്താനുണ്ട്. മഹാന്‍മാരെന്ന് സ്വയം നടിക്കുന്ന പലരെക്കുറിച്ചും തനിക്കറിയാമെന്നും സൂരജ് വ്യക്തമാക്കി.
മാധ്യമ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു. എന്നാല്‍ മാധ്യമങ്ങള്‍ തന്നെ മാത്രം വേട്ടയാടുന്നത് നിര്‍ത്തണമെന്നും സൂരജ് പറഞ്ഞു. ടി ഒ സൂരജിനെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള സസ്‌പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാവിലെയാണ് ഒപ്പുവച്ചത്.