Connect with us

Kerala

റോജി റോയിക്കു വേണ്ടി എയിംസ് ആശുപത്രിയിലെ നഴ്‌സുമാരുടെ പ്രതിഷേധ കൂട്ടായ്മ

Published

|

Last Updated

തിരുവനന്തപുരം; കിംസ് ആശുപത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ റോജി റോയിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധ സമരം അരങ്ങേറി. എയിംസ് ആശുപത്രിയിലെ നഴ്‌സുമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ കൂട്ടായ്മ.
റോജിയുടെ മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. റോജിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.