Connect with us

Kozhikode

എല്ലാ ബി പി എല്‍ കുടുംബങ്ങള്‍ക്കും രണ്ടാഴ്ചക്കകം വൈദ്യുതി: മന്ത്രി ആര്യാടന്‍

Published

|

Last Updated

കോഴിക്കോട്: രാജീവ് ഗാന്ധി ഗ്രാമ വൈദ്യുതീകരണയോജന പദ്ധതി പ്രകാരം എല്ലാ ബി പി എല്‍ കുടുംബങ്ങള്‍ക്കും രണ്ടാഴ്ചക്കകം വൈദ്യുതി ലഭ്യമാക്കുമെന്ന് മന്ത്രി ആര്യാരടന്‍ മുഹമ്മദ്. ആക്ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈ മാസം 30 നകം വയറിംഗ് നടത്തി അപേക്ഷ നല്‍കിയാല്‍ രണ്ടാഴ്ചക്കകം വൈദ്യുതി ലഭ്യമാക്കും. വൈദ്യുതി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുന്നതിനായി ആവിഷ്‌കരിച്ച സൗരോര്‍ജ പാനല്‍ പദ്ധതി വിജയം കൈവരിക്കുകയാണെന്നും പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള അവസരം പരമാവധി കുറക്കാന്‍ പൊതുജനങ്ങള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി സംബന്ധമായ ഏത് പ്രശ്‌നങ്ങള്‍ക്കും 1912 നമ്പറില്‍ സേവനം തേടണമെന്നും അദ്ദേഹം പറഞ്ഞു.
43 നഗരങ്ങളിലായി ആവിഷ്‌കരിക്കുന്ന എ പി ഡി ആര്‍ പി പദ്ധതി 198 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്നുണ്ടെന്നും പദ്ധതി 50 കിലോമീറ്റര്‍ വരെ പൂര്‍ത്തീകരിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എളമരം കരീം എം എല്‍ എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ എസ് സുരേഷ്ബാബു, കൗണ്‍സിലര്‍മാരായ പി ഉഷാദേവി, നബീസ സെയ്തു, സല്‍മാ റഹ്മാന്‍, സബിതാ കോടി, സി ഷെറീന, ആയിശാബി പാണ്ടികശാല, രാഷ്ട്രീയകക്ഷി പ്രതിനിധികളായ സി പി എം ഉമ്മര്‍കോയ, പി ജയപ്രകാശ്, പി റിയാസ്, നരിക്കുനി ബാബുരാജ്, പി പത്മനാഭന്‍, മനോജ്കുമാര്‍, കെ എം ഹനീഫ സംസാരിച്ചു. ഡോ ഒ അശോകന്‍ സ്വാഗതവും മുഹമ്മാദാലി റാവുത്തര്‍ നന്ദിയും പറഞ്ഞു.

Latest