മര്‍കസ് സമ്മേളനം വിജയിപ്പിക്കുക: സുന്നി വിദ്യാഭ്യാസ ബോര്‍ഡ്

Posted on: November 22, 2014 12:04 am | Last updated: November 22, 2014 at 12:04 am

കോഴിക്കോട്: ഡിസംബര്‍ 18 – 21 തീയതികളില്‍ നടക്കുന്ന മര്‍കസ് 37 ാം വാര്‍ഷിക സമ്മേളനവും സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വിഭവ സമാഹരണമടക്കമുള്ള വിവിധ പദ്ധതികളും വിജയിപ്പിക്കണമെന്ന് മദ്‌റസാ മാനേജ്‌മെന്റുകളോടും മുഅല്ലിംകളോടും സുന്നി പ്രവര്‍ത്തകരോടും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നേതാക്കള്‍ അഭ്യര്‍ഥിച്ചു.
സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തളിപ്പറമ്പ്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ എം എ റഹീം, വി പി എം ഫൈസി വില്ല്യാപള്ളി, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, വി എം കോയമാസ്റ്റര്‍, ഡോ: അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി തുടങ്ങിയവര്‍ സംസാരിച്ചു.