മുല്ലപ്പെരിയാര്‍ ജലബോംബായി തൂങ്ങിക്കിടക്കാന്‍ കാരണം സിപിഐ: പിസി ജോര്‍ജ്‌

Posted on: November 21, 2014 7:54 pm | Last updated: November 21, 2014 at 9:26 pm

p c georgeകോട്ടയം: മുല്ലപ്പെരിയാര്‍ ജലബോംബായി തൂങ്ങികിടക്കാന്‍ കാരണം സി പി ഐ ആണെന്ന് പി സി ജോര്‍ജ്. സി പി ഐ ഇരന്ന് വാങ്ങിയ അച്ചാരത്തിന്റെയും പ്രതിഫലത്തിന്റെയും ഫലമാണ് മുല്ലപ്പെരിയാറിന്റെ നിലവിലെ അവസ്ഥ.
സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മുല്ലപ്പെരിയാര്‍ കരാര്‍ തമിഴ്‌നാടിന് വേണ്ടി പുതുക്കി നല്‍കിയത്. കരാര്‍ പുതുക്കിയത് ജനദ്രോഹപരമായ നടപടിയാണെന്നും ഇതിന് പന്ന്യന്‍ രവീന്ദ്രന്‍ മറുപടി പറയണമെന്നും ജോര്‍ജ് തന്റെ ബ്ലോഗിലെഴുതിയ വിമര്‍ശനത്തില്‍ പറയുന്നു.