ചരമം: മര്‍ഹൂം ഇമ്പിച്ചാലി ഉസ്താദിന്റെ ഭാര്യ ഇയ്യാച്ച ഹജ്ജുമ്മ

Posted on: November 21, 2014 1:56 pm | Last updated: November 22, 2014 at 12:47 am

കുറ്റിക്കാട്ടൂര്‍(കോഴിക്കോട്): പ്രമുഖ പണ്ഡിതന്‍ മര്‍ഹൂം മണ്ണുങ്ങല്‍ ഇമ്പിച്ചാലി മുസ്‌ലിയാരുടെ ഭാര്യയും കോഴിക്കോട് താലൂക്ക് ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാരുടെ സഹോദരിയുമായ ഇയ്യാച്ച ഹജ്ജുമ്മ (78) നിര്യാതയായി. മക്കള്‍: അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ കരിം മാസ്റ്റര്‍, അബ്ദുല്‍ ഗഫൂര്‍, ബഷീര്‍ സഖാഫി, മഹ്മൂദ് അഹ്‌സനി, അഷ്‌റഫ് അഹ്‌സനി, മറിയം, ഫാത്തിമ. പരേതനായ മുഹമ്മദ് നിസാമി. മരുമക്കള്‍: ഒളവണ്ണ അബൂബക്കര്‍ ദാരിമി, മന്‍സൂര്‍ മരക്കാര്‍ ഫൈസി നരിക്കുനി, മൈമൂന, മൈമൂന, സൈനബ, സഫിയ, സഫിയ, റസിയ, സുബൈദ, നജ്‌ല ബീഗം.

മയ്യിത്ത് നിസ്‌ക്കാരം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കണിയാത്ത് ജുമുഅ മസ്ജിദില്‍.