പാറ്റൂര്‍ ഭൂമി: നിര്‍മാണ പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി

Posted on: November 21, 2014 11:20 am | Last updated: November 22, 2014 at 12:47 am

Kerala High Courtകൊച്ചി: പാറ്റൂരിലെ വിവാദ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ഹൈക്കോടതി അനുമതി നല്‍കി. ലോകായുക്ത നല്‍കിയ സ്‌റ്റേ റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിര്‍മാണപ്രവര്‍ത്തനത്തിന് എര്‍പ്പെടുത്തിയ സ്‌റ്റേ പിന്‍വലിക്കണമെന്ന ആവശ്യം നേരത്തെ ലോകായുക്ത തള്ളിയിരുന്നു.

പാറ്റൂരിലെ 16 സെന്റ് സര്‍ക്കാര്‍ ഭൂമി സംസ്ഥാന ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ തട്ടിയെടുത്തെന്നാണ് പരാതി. ഈ ഭൂമിയിലെ ഫഌറ്റ് നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ് ഉത്തരവിടുകയായിരുന്നു. ലോകായുക്ത മുന്‍ അന്വേഷണ ഉദ്യോഗസ്ഥനും വിജിലന്‍സ് എ ഡി ജി പിയുമായ തോമസ് ജേക്കബിന്റെ പരാതിയിലായിരുന്നു ഉത്തരവ്.