ശ്രീലങ്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ്; വീണ്ടും മത്സരിക്കുമെന്ന് രാജപക്‌സെ

Posted on: November 21, 2014 5:09 am | Last updated: November 20, 2014 at 10:10 pm

rajapakseകൊളംബൊ: മൂന്നാം തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ പ്രഖ്യാപിച്ചു.
രണ്ട് തവണ പ്രസിഡന്റായ രാജപക്‌സെ തന്റെ ട്വിറ്ററിലാണ് ശ്രീലങ്കയുടെ ചരിത്രത്തില്‍ ഇതാദ്യമായി മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തീരുമാനം അറിയിച്ചത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രസിഡന്റിന്റെ പ്രഖ്യാപനം കിട്ടിയതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മഹിന്ദ ദേശപ്രിയയുടെ ഓഫീസ് അറിയിച്ചു. ജനുവരി ആദ്യ പകുതിയിലായിരിക്കും തിരഞ്ഞെടുപ്പെന്നാണ് സൂചന.
രണ്ടാം തവണ പ്രസിഡന്റ്പദത്തില്‍ ബുധനാഴ്ച നാലുവര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് രാജപക്‌സെ മൂന്നാം ഊഴത്തിന് തീരുമാനമെടുത്തത്. രാജപക്‌സെ ഒരു മാസം മുമ്പുതന്നെ പ്രചാരവേലകള്‍ ആരംഭിച്ചിരുന്നു. രാജ്യത്തുടനീളം അദ്ദേഹത്തിന്റെ കൂറ്റന്‍ ചിത്രങ്ങള്‍ ഇതിനകം ഉയര്‍ന്ന്കഴിഞ്ഞു.
വ്യാഴാഴ്ച മുതല്‍ 16 – 22 ദിവസങ്ങള്‍ക്കിടയില്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. പരമാവധി 28 ദിവസമാണ് തിരഞ്ഞെടുപ്പ് പ്രചാരണം.

ALSO READ  ശ്രീലങ്കയിൽ ബസ് അപകടം; 14 പേർ മരിച്ചു