Connect with us

Kasargod

റോഡുകളുടെ ശോചനീയാവസ്ഥ: മലയോരത്ത് ചക്രസ്തംഭന സമരം

Published

|

Last Updated

കുറ്റിക്കോല്‍: മലയോരത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി പി എം ബേഡകം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെക്കില്‍-ആലട്ടി റോഡില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ ചക്രസ്തംഭന സമരം നടത്തി. തെക്കില്‍- ആലട്ടി, കുറ്റിക്കോല്‍-എരിഞ്ഞിപ്പുഴ റോഡുകള്‍ അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. രാവിലെ പത്തുമുതല്‍ പത്തര വരെ നടത്തിയ ചക്രസ്തംഭന സമരത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
കുറ്റിക്കോലില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. സി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ടി കെ മനോജ്, പി ഗോപിനാഥന്‍, ബി ചാത്തുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ടി ബാലന്‍ സ്വാഗതം പറഞ്ഞു.
പെര്‍ളടുക്കത്ത് സി പി എം ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സി കെ കൃഷ്ണന്‍ അധ്യക്ഷനായി. കെ തമ്പാന്‍ നായര്‍, എം ഗോപാലകൃഷ്ണന്‍, എ നാരായണന്‍, സി കുഞ്ഞിക്കണ്ണന്‍, ടി നാരായണന്‍, സി സുശീല എന്നിവര്‍ പ്രസംഗിച്ചു. രാധാകൃഷ്ണന്‍ ചാളക്കാട് സ്വാഗതം പറഞ്ഞി.
പള്ളത്തിങ്കാലില്‍ ജില്ലാ കമ്മിറ്റിയംഗം ടി അപ്പ ഉദ്ഘാടനം ചെയ്തു. എം ദാമോദരന്‍ അധ്യക്ഷനായി. എ കരുണാകരന്‍ പ്രസംഗിച്ചു. കെ വി ആര്‍ പിള്ള സ്വാഗതം പറഞ്ഞു.
കുണ്ടംകുഴിയില്‍ ഏരിയാകമ്മിറ്റിയംഗം സി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ മുരളീധരന്‍ അധ്യക്ഷനായി. എം രാഘവന്‍, പി കെ ഗോപാലന്‍, ഇ ബാബു, എം മാധവന്‍, എം രവീന്ദ്രന്‍, എം രഘുനാഥ്, ബാലകൃഷ്ണന്‍ കരിങ്കോല്‍ എന്നിവര്‍ പ്രസംഗിച്ചു. എ ദാമോദരന്‍ സ്വാഗതം പറഞ്ഞു.
പടുപ്പില്‍ ഏരിയാകമ്മിറ്റിയംഗം കെ പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എച്ച് ആയിത്തന്‍ അധ്യക്ഷനായി. സുബൈര്‍ പടുപ്പ് പ്രസംഗിച്ചു. കെ എന്‍ രാജന്‍ സ്വാഗതം പറഞ്ഞു.

Latest