കാശ്മീരില്‍ മൂന്ന് തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Posted on: November 20, 2014 9:14 pm | Last updated: November 20, 2014 at 9:14 pm

borderശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീനഗറില്‍ നിന്നും 40 കിലോമീറ്റര്‍ മാറി ട്രാല്‍ നഗരത്തിനോട് ചേര്‍ന്നാണ് വെടിവയ്പ്പുണ്ടായത്. കാറിലെത്തിയ തീവ്രവാദി സംഘം പോലീസിനെ ആക്രമിക്കുകയായിരുന്നു.