കാവേരിയില്‍ ഡാം നിര്‍മിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കര്‍ണാടക

Posted on: November 20, 2014 6:13 pm | Last updated: November 20, 2014 at 6:13 pm

kaveri damബംഗളൂരു: കാവേരി നദിയില്‍ ഡാം നിര്‍മിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. കാവേരി നദീജല ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ കര്‍ണാടകക്ക് ഡാം നിര്‍മിക്കാനാവുമെന്ന് കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി എം ബി പട്ടേല്‍ പറഞ്ഞു. എല്ലാ വര്‍ഷവും ഏകദേശം 192 ടി എം സി ജലം തമിഴ്‌നാടിന് നല്‍കേണ്ടതുണ്ട്. 192 ടി എം സിയില്‍ അധികം വരുന്ന ജലം ഉപയോഗിക്കാന്‍ കര്‍ണാടകക്ക് അധികാരമുണ്ട്. ബംഗളൂരുവിന്റെ മൂന്നില്‍ രണ്ട് ഭാഗത്തും ജലദൗര്‍ബല്യം നേരിടുമ്പോള്‍ ജലം പാഴാക്കുന്നതെന്തിനാണെന്നും എം ബി പട്ടേല്‍ ചോദിച്ചു.