സേവന നികുതിക്കെതിരെ നിവേദനം നല്‍കി

Posted on: November 20, 2014 5:54 pm | Last updated: November 20, 2014 at 5:54 pm

റാസ് അല്‍ ഖൈമ: പ്രവാസികളെ വീണ്ടും പ്രയാസത്തിലാക്കി സേവന നികുതി നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപെട്ട് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് നജുമുദീന്‍, വൈസ് പ്രസിഡന്റ് വില്ലറ്റ് കൊറിയ, പത്മരാജ് എന്നിവര്‍ കേന്ദ്ര മന്ത്രി സുഷമ സ്വരാജിന് നിവേദനം നല്‍കി.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍ അയക്കുന്ന പണത്തിനു സര്‍വിസ് ചാര്‍ജ് നടപ്പിലാകുന്നത് വഴി സാധാരണകാരന്റെ ജീവിതത്തെ ദുരിതത്തില്‍ നിന്നും നരകത്തിലേക്ക് തള്ളിവിടുകയാണ്.
വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഡല്‍ഹിയില്‍ എത്തിയാല്‍ ഉടന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു പരിഹാരം കാണാം എന്ന് മന്ത്രി ഉറപ്പു നല്‍കിയതായും ഇവര്‍ പറഞ്ഞു.