Connect with us

Kozhikode

ദിനേശന്‍ തിരിച്ചെത്തി; മരണത്തിന്റെ നൂല്‍പ്പാലം കടന്ന്

Published

|

Last Updated

കൊയിലാണ്ടി: പതിമൂന്ന് മാസത്തെ നരകതുല്യ ജീവിതത്തിന് ശേഷം കീഴരിയൂര്‍ കിണറുള്ളതില്‍ ദിനേശന്‍ (43) ഇന്നലെ വീട്ടിലെത്തി. ദിനേശന്‍ ഉള്‍പ്പെടെ 15 പേരാണ് മുംബൈ ആസ്ഥാനമായ വരുണ്‍ ഷിപ്പിംഗ് കമ്പനിയുടെ ഭാവത്രയ എന്ന ചരക്കു കപ്പലില്‍ കുടുങ്ങിയത്. കപ്പലിന്റെ അറ്റകുറ്റപ്പണി നടത്തിയ വകയില്‍ വന്ന സാമ്പത്തിക ബാധ്യത തീര്‍ക്കാത്തതിനാല്‍ ദുബൈ തീരത്ത് കപ്പല്‍ പിടിച്ചിടുകയായിരുന്നു.
ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കാതെ പ്രയാസപ്പെടേണ്ടി വന്നെന്നും കപ്പല്‍ കമ്പനിയില്‍ നിന്ന് ശമ്പളം ലഭിച്ചില്ലെന്നും മൂന്ന് മാസത്തെ ശമ്പളം ഡിസംബര്‍, ജനുവരി മാസങ്ങളിലായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചതായും ദിനേശന്‍ പറഞ്ഞു. ഇന്നലെ ഉച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ദിനേശന്‍ വൈകീട്ട് നാലോടെ വീട്ടിലെത്തി. എന്നാല്‍ സ്വീകരിക്കാന്‍ ജനപ്രതിനിധികളാരും എത്തിയില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Latest