ഫലസ്തീന്‍ രാഷ്ട്രത്തിന് സ്പാനിഷ് എം പിമാരുടെ പിന്തുണ

Posted on: November 20, 2014 5:46 am | Last updated: November 19, 2014 at 10:47 pm

മാഡ്രിഡ്: സ്പാനിഷ് എം പിമാര്‍ ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ നല്‍കി വോട്ട് രേഖപ്പെടുത്തി. മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളിലും സമാനമായ മുന്നേറ്റം നടക്കുന്ന സാഹചര്യത്തിലാണ് സ്‌പെയിനും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണയേകി വോട്ട് രേഖപ്പെടുത്തിയത്. 319 എം പിമാര്‍ അനുകൂലമായി വോട്ട് ചെയ്തു. ഫലസ്തീനിനെ അംഗീകരിക്കണമെന്ന് പ്രതിപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടി കണ്‍സര്‍വേറ്റീവ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇസ്‌റാഈലിന്റെ നടപടിയെ സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ വിമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ബ്രിട്ടനിലും അയര്‍ലന്‍ഡിലും സമാനമായ പ്രതീകാത്മക വോട്ടെടുപ്പ് നടന്നിരുന്നു.