ജനപക്ഷ യാത്ര: ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായി പരാതി

Posted on: November 19, 2014 11:45 pm | Last updated: November 19, 2014 at 11:45 pm

VM SUDHEERANകോട്ടയം: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നടത്തുന്ന ജനപക്ഷയാത്രക്കായി ഭീഷണിപ്പെടുത്തി അമ്പതിനായിരം രൂപ ആവശ്യപ്പെട്ടതായി പരാതി. സുധീരന് നല്‍കുന്ന സ്വീകരണത്തില്‍ അദ്ദേഹത്തിന് നോട്ടുമാലയിടാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് പണം ആവശ്യപ്പെട്ടതെന്ന് ചങ്ങനാശ്ശേരി സ്വദേശിയായ കരാറുകാരന്‍ എം എസ് നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭീഷണിപ്പെടുത്തി പിരിവ് ആവശ്യപ്പെട്ട കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല. ഐ എന്‍ ടി യു സി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ഹഫീസ് ജമാലാണ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതെന്നും നൗഷാദ് പറഞ്ഞു.
പണം നല്‍കാതായപ്പോള്‍ കോണ്‍ഗ്രസ് നേതാവ് തന്റെ കരാര്‍ ജോലിക്കെതിരെ റെയില്‍വേക്ക് പരാതിയും നല്‍കി. കായംകുളം-എറണാകുളം റെയില്‍വെ പാത ഇരട്ടിപ്പിക്കലിനായി ഒഴിപ്പിച്ച ചെറിയ വീടുകള്‍ വാങ്ങി വില്‍ക്കുന്ന ജോലിയാണ് നൗഷാദ് ചെയ്യുന്നത്. ഫാത്തിമാപുരത്തുനിന്ന് വീടിന്റെ ഭാഗങ്ങള്‍ നീക്കുന്ന ജോലിക്കിടെയാണ ്ഭീഷണിയുമായി നേതാവ് എത്തിയത്.