ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ വെബ് ജാലകം തുറന്നു

Posted on: November 19, 2014 10:44 pm | Last updated: November 19, 2014 at 10:44 pm

grand kerala shoping festതിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ എട്ടിന്റെ ഭാഗമായി നിര്‍മിച്ച വെബ് ജാലകത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിച്ചു. സീസണ്‍ എട്ടിന്റെ പ്രധാന പ്രത്യേകതകള്‍, രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍, സമ്മാനങ്ങളുടെ ഘടന എന്നിവയോടൊപ്പം കേരളത്തിലെ പ്രശസ്ത പ്രീമിയം സ്ഥാപനങ്ങളുടെ വിവരങ്ങളും വെബ്‌സൈറ്റില്‍ ഉണ്ട്. സീസണ്‍ എട്ടിനെ സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍, വിശകലനങ്ങള്‍ എന്നിവ അപ്‌ലോഡ് ചെയ്യാന്‍ സൗകര്യമുള്ള വെബ്‌സൈറ്റ് പൂര്‍ണമായും ഡയനാമിക് മോഡിലാണ് തയ്യാറാക്കിയിട്ടുള്ളത്. പ്രശസ്ത വെബ് ഡിസൈനര്‍ ഗോപകുമാര്‍ ലോജിക്കിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള വെബ്‌സൈറ്റില്‍ ഷോപ്പിംഗിന്റെയും ബ്രാന്‍ഡിംഗിന്റെയും മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും. www.grandkerala-shopping.com എന്നതാണ് വെബ് അഡ്രസ്സ്. ചടങ്ങില്‍ ജി കെ എസ് എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ,് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ വി വിജയന്‍, ഡിപ്പാര്‍ട്ടുമെന്റ് ഹെഡ്‌സ് പി സതീശന്‍ നായര്‍, നിരുപമ സംബന്ധിച്ചു.