മദ്രാസ് ഐ ഐ ടിയില്‍ ഇന്റഗ്രേറ്റഡ് എം എ അപേക്ഷ ക്ഷണിച്ചു

Posted on: November 19, 2014 9:48 pm | Last updated: November 19, 2014 at 9:48 pm

madras IITചെന്നൈ: മദ്രാസ് ഐ ഐ ടിയിലെ ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് വകുപ്പിന് കീഴില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം എ പ്രോഗ്രാമിനു അപേക്ഷ ക്ഷണിച്ചു. 2015 ജനുവരി 26 ആണ് അവസാന തിയ്യതി. ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.ഡവലപ്‌മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നീ വിഭാഗങ്ങളിലാണ് ഇന്റഗ്രേറ്റഡ് എം എ കോഴ്‌സുകളുള്ളത്. 2015 ഏപ്രില്‍ 26ന് നടക്കുന്ന പൊതു പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം.

മൊത്തം 46 സീറ്റുകളാണുള്ളത്. ഇതില്‍ 27% സീറ്റുകള്‍ ഒ ബി സിക്കും 15% സീറ്റുകള്‍ പട്ടികജാതിക്കും 7.5% സീറ്റുകള്‍ പട്ടിക വര്‍ഗ്ഗത്തിനും 3% സീറ്റുകള്‍ ഭിന്നശേഷിയുള്ളവര്‍ക്കും സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.

അപേക്ഷകര്‍ 1990 ഒക്ടോബര്‍ ഒന്നിന് ശേഷം ജനിച്ചവരും 2014ല്‍ പ്ലസ്ടു പാസാവുകയോ 2015ല്‍ അവസാന വര്‍ഷ പരീക്ഷക്ക് ഹാജരാവുകയോ ചെയ്യുന്നവരാകണം. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്. വിവരങ്ങള്‍ക്ക്: 04422578220 വെബ്‌സൈറ്റ്:http://hsee.iitm.ac.in