ഇരുമ്പ് ദണ്ഡ് വീണ് കാല്‍ തകര്‍ന്നു; ശസ്ത്രക്രിയ വിജയമായി

Posted on: November 19, 2014 6:24 pm | Last updated: November 19, 2014 at 6:24 pm

Dr. Kiran with Mr. Jalilമുസഫ്ഫ: ജോലിക്കിടയില്‍ ഇരുമ്പ് ദണ്ഡ് വീണ് തകര്‍ന്ന കാല്‍മുട്ട് ശസ്ത്രക്രിയ വിജയമായതോടെ സുഖം പ്രാപിക്കുന്നു. വ്യവസായ മേഖലയിലെ സ്വകാര്യ സ്റ്റീല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജാര്‍ഘണ്ഡ് സ്വദേശി ജലീലിന്റെ (37) കാല്‍മുട്ടാണ് ഇരുമ്പ് വീണ് തകര്‍ന്നത്. സഹ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ മുസഫ്ഫ ലൈഫ് ലൈന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഡോ. കിരണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗ മെഡിക്കല്‍ സംഘം മണിക്കൂറുകളോളം ശസ്ത്രക്രിയ നടത്തിയാണ് കാല്‍ പൂര്‍വസ്ഥിതിയിലെത്തിച്ചത്. ഉയരത്തില്‍ നിന്നു ഇരുമ്പ് വീണതിനെ തുടര്‍ന്ന് കാല്‍മുട്ടിന് ക്ഷതമേറ്റിരുന്നു. ഒക്‌ടോബര്‍ 30നാണ് അപകടം സംഭവിച്ചത്. പൂര്‍ണ ആരോഗ്യവാനായ ജലീല്‍ ഇന്നലെ രാത്രി മെഡിക്കല്‍ സങ്കത്തോടൊപ്പം നാട്ടിലേക്ക് പോയി. ചികിത്സ നാട്ടില്‍ തുടരേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഡോ. കിരണ്‍ കുമാറിനെ കൂടാതെ ഡോ. കുമാര്‍, ഡോ. ദീപക്, ഡോ. ധനജ്ഞയ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.