ഫുഡ് ആന്‍ഡ് ക്രാഫ്റ്റ് മാര്‍ക്കറ്റിന് 29ന് തുടക്കമാവും

Posted on: November 19, 2014 6:15 pm | Last updated: November 19, 2014 at 6:15 pm

ഷാര്‍ജ: അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടില്‍ ദ റൈപ് ഫുഡ് ആന്‍ഡ് ക്രാഫ്റ്റ് മാര്‍ക്കറ്റിന് 29ന് തുടക്കമാവും. സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് ജൈവ കൃഷി രീതി പിന്തുടര്‍ന്നു ഉല്‍പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളും ഫുഡ് ആന്‍ഡ് ക്രാഫ്റ്റ് മാര്‍ക്കറ്റില്‍ നിന്നു സ്വന്തമാക്കാന്‍ അവസരം ലഭിക്കും. തദ്ദേശീയമായി ഉല്‍പാദിപ്പിച്ച തേന്‍, ചീസ് തുങ്ങിയവ സ്റ്റാളുകളില്‍ ലഭ്യമായിരിക്കും. തദ്ദേശീയരായ വില്‍പനക്കാരില്‍ നിന്നാണ് ഇവ പ്രദര്‍ശനത്തിനും വില്‍പനക്കുമായി എത്തിച്ചിരിക്കുന്നത്. ക്രാഫ്റ്റ് മേളയില്‍ തദ്ദേശീയരായ ശില്‍പികളും ഡിസൈനര്‍മാരും ആഭരണ നിര്‍മാതാക്കളും സംഗീതജ്ഞരുമെല്ലാം സംബന്ധിക്കും. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ഫുഡ് ആന്‍ഡ് ക്രാഫ്റ്റ് മാര്‍ക്കറ്റ് ആരംഭിക്കുക. ഉച്ചക്ക് രണ്ടു മണി വരെയാണ് സമയം.