Connect with us

First Gear

ഔഡി എ ഫോറിന്റെ പുതിയ വകഭേദം ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ഔഡിയുടെ എ ഫോര്‍ സെഡാന്‍ ശ്രേണിയിലെ ഇടത്തരം വകഭേദമായ എ ഫോര്‍ പ്രീമിയം സ്‌പോര്‍ട് ഇന്ത്യന്‍ വിപണിയിലെത്തി. എ ഫോര്‍ പ്രീമിയം, എ ഫോര്‍ ടെക്‌നോളജി എന്നീ വകഭേദങ്ങള്‍ക്കിടയിലാണ് പുതിയ വകഭേദത്തിനു സ്ഥാനം.

പുതിയ 17 ഇഞ്ച്, 20 സ്‌പോക്ക് അലോയ് വീലുകള്‍, പുതിയ ബമ്പര്‍ എന്നിവയാണ് പ്രീമിയം സ്‌പോര്‍ട് വേരിയന്റിന്റെ പ്രധാന സവിശേഷത. ബാഹ്യ റിയര്‍ വ്യൂ മിററുകള്‍, വിന്‍ഡോ ഫ്രെയിമുകള്‍, ഡോര്‍ മോള്‍ഡിങ് എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ്. സാധാരണ എ ഫോറിന്റെ ഇന്റീരിയര്‍ ഡ്യുവല്‍ ടോണ്‍ ആണെങ്കില്‍ പുതിയ വകഭേദത്തിന് അത് കറുപ്പ് നിറത്തിലാണ്. ചുവപ്പ്, വെളുപ്പ് നിറങ്ങളില്‍ മാത്രമാണ് പുതിയ വകഭേദം ലഭ്യമായിരിക്കുന്നത്.

എ 4 പ്രീമിയം സ്‌പോര്‍ട് വകഭേദത്തിന് രണ്ട് ലീറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ മാത്രമാണുള്ളത്. ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുള്ള കാറിന് 176 ബി എച്ച് പി 380 എന്‍ എം ആണ് എഞ്ചിന്‍ ശേഷി. മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ 7.9 സെക്കന്‍ഡ് മതി.