ചേളാരിവിഭാഗം സുന്നികള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ആര്യാടന്‍

Posted on: November 19, 2014 4:56 pm | Last updated: November 19, 2014 at 4:56 pm

ARYADANതിരുവനന്തപുരം: നാദാപുരം കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച ചേളാരി വിഭാഗം സുന്നികള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.
ഈ കേസിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെടാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്ന ആളുമല്ല താന്‍. കേസന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടു പോകണമെന്നാണ് തന്റെ നിലപാടെന്നും ആര്യാടന്‍ പറഞ്ഞു.