Connect with us

Kerala

ബാര്‍കോഴ: സര്‍ക്കാറിന്റേത് അഴിമാതിക്കാരെ സംരക്ഷിക്കുന്ന നിലപാട്: വി എസ്

Published

|

Last Updated

പത്തനംതിട്ട: ബാര്‍കോഴക്കേസില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെ എതിര്‍ത്ത സര്‍ക്കാര്‍ നിലപാട് പ്രതീക്ഷിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേത്. അഴിമതിക്കാര്‍ക്ക് വേണ്ടി മുന്‍കൂറായി പ്രതികരിക്കുന്നയാളാണ് ഉമ്മന്‍ചാണ്ടി. ബാര്‍ വിഷയത്തില്‍ അഴിമതിനടന്നിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ഇതിന്റെ ഉദാഹരണമാണെന്നും വി എസ് പറഞ്ഞു.
തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

Latest