Connect with us

Kerala

ബാര്‍കോഴ: തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി: ബാര്‍കോഴ വിവാദത്തില്‍ ഇതുവരെ തെളിവു ലഭിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാക്ഷികള്‍ക്കെല്ലാം കേട്ടു കേള്‍വി മാത്രമാണുള്ളത്. കോഴ നല്‍കിയതായി ആരും മൊഴി നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ആരോപണത്തെക്കുറിച്ച് സാക്ഷികള്‍ക്കെല്ലാം കേട്ടുകേള്‍വി മാത്രമാണ് ഉള്ളത്. വി എസ് അച്യുതാനന്ദന്‍ അടക്കമുള്ള 19 സാക്ഷികളില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. ഇനി 13 പേരെ കൂടി അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ആരോപണം ഉന്നയിച്ച ബിജു രമേശ് പിന്നീട് ആരോപണത്തില്‍ നിന്ന് പിന്നാക്കം പോയതായും എജി കോടതിയില്‍ പറഞ്ഞു. അതേസമയം വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

Latest