ജയില്‍ ശിക്ഷയെ വെല്ലുവിളിച്ച് ബിന്‍ അലിയുടെ മകന്‍ വീണ്ടും ടുണീഷ്യയില്‍

Posted on: November 19, 2014 1:26 am | Last updated: November 19, 2014 at 1:26 am

ടുണീസ്: ടുണീഷ്യന്‍ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ നാടുകടത്തപ്പെട്ട മകന്‍ തിരിച്ചെത്തി. തോക്ക് കൈവശം വെച്ചതിന് തന്നെ ജയിലിലടക്കാനുള്ള വിധിയെ വെല്ലുവിളിച്ചാണ് സലിം ചിദൗബ് തിരിച്ചെത്തിയിരിക്കുന്നത്. സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഇദ്ദേഹത്തിന്റെ താമസം യു എ ഇയിലായിരുന്നു. എന്‍ഫിദ വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. ചിദൗബിനെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ ഇടപെടുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.