Connect with us

Kannur

ഫോക്‌ലോര്‍ അക്കാദമി ഫെല്ലോഷിപ്പുകള്‍പ്രഖ്യാപിച്ചു

Published

|

Last Updated

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.
തിരുവാതിരക്കളി കലാകാരി കൊച്ചി രവിപുരം സ്വദേശി മാലതി ജി മേനോന്‍, മാപ്പിള കലാകാരന്‍ പയ്യന്നൂര്‍ തായിനേരി സ്വദേശി അസീസ് തായിനേരി, നാഗക്കളം, പുള്ളുവന്‍പാട്ട് കലാകാരന്‍ ആലപ്പുഴ പേള സ്വദേശി കെ ഗോപിനാഥന്‍, മാരിത്തെയ്യം ചമ്മാനക്കളി കലാകാരന്‍ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി കെ കുമാരന്‍, പൂരക്കളി മറത്തുകളി കലാകാരന്‍ കാസര്‍കോട് പീലിക്കോട് സ്വദേശി എം വി തമ്പാന്‍ പണിക്കര്‍ എന്നിവരാണ് ഫെലോഷിപ്പിന് അര്‍ഹരായതെന്ന് ചെയര്‍മാന്‍ പ്രൊഫ. ബി മുഹമ്മദ് അഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ്,ശിക്ഷാഭാരതി പുരസ്‌കാരം എന്നിവ നേടിയ മാലതി ജി മേനോന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയിട്ടുണ്ട്. അസീസ് തായിനേരി ദഫ് മുട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, ഒപ്പന എന്നിവ കേരളത്തിനകത്തും പുറത്തും അഭ്യസിപ്പിച്ചു വരുന്നു. സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ്, മോയിന്‍കുട്ടി വൈദ്യര്‍ സമാരക സാഹിത്യ പുരസ്‌കാരം, മാപ്പിള സംഗീത അക്കാദമി അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ പ്രശസ്തനായ നാഗക്കളമെഴുത്ത് സര്‍പ്പംപാട്ട് കലാകാരനാണ് കെ ഗോപിനാഥന്‍. ഫോക് ലോര്‍ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചച്ചിട്ടുണ്ട്.

Latest