ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: എട്ടാം ഗെയിമിലും സമനില

Posted on: November 18, 2014 11:24 pm | Last updated: November 18, 2014 at 11:24 pm

Magnus Carlsen, Vishwanathan Anandലോക ചെസ് ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തിലെ എട്ടാം ഗെയിമിലും സമനില.41 നീക്കങ്ങള്‍ക്കൊടുവില്‍ ആനന്ദും കാള്‍സണും സമനിലക്ക് വഴങ്ങുകയായിരുന്നു.
വെള്ളകരുക്കുകളുമായി കളിച്ച ആനന്ദിനായിരുന്നു മത്സരത്തില്‍ മുന്‍ തൂക്കം.എട്ട് ഗെയിമുകള്‍ പൂര്‍ത്തിയായതോടെ 4.5 പോയിന്റ് സ്വന്തമായുള്ള കാള്‍സണ്‍ ആനന്ദിനേക്കാള്‍ ഒരു പോയിന്റ് മുന്നിലാണ്.ഒന്‍പതാം ഗെയിം 20 ന് നടക്കും.