പോലീസെന്ന് പറഞ്ഞ് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ച കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

Posted on: November 18, 2014 9:44 am | Last updated: November 18, 2014 at 9:44 am

കൊടുവള്ളി: കുഴല്‍പണമിടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലീസെന്ന് പരിചയപ്പെടുത്തി വീട്ടില്‍ നിന്നും യുവാവിനെ വിളിച്ചിറക്കി കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ തടങ്കലില്‍ വെച്ച് മര്‍ദിച്ചെന്ന കേസിലെ മൂന്നാം പ്രതിയെ കൊടുവള്ളി സി ഐ. എ പ്രേംജിത്തും സംഘവും അറസ്റ്റ് ചെയ്തു. കൊടുവള്ളി കിഴക്കുവീട്ടില്‍ അഹമ്മദ് ബഷീര്‍ (39)നെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് രാത്രിയിലാണ് ഓമശ്ശേരി മാക്കിയില്‍ അബ്ദുല്‍അസീസിനെ സഹോദരിയുടെ വീട്ടില്‍ നിന്ന് പോലീസെന്ന വ്യാജേന വിളിച്ചിറക്കി കൊണ്ടുപോയത്. ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദ് ബഷീറിനെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.