തത്തേങ്ങലത്തെ മാന്‍വേട്ട: മൂന്ന്‌പേര്‍ കൂടി പിടിയില്‍

Posted on: November 18, 2014 12:30 am | Last updated: November 17, 2014 at 11:00 pm

മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് മാന്‍വേട്ട നടത്തിയതുമായി ബ ന്ധപ്പെട്ട് മൂന്ന്‌പേര്‍കൂടി പിടിയില്‍.
ഇന്നലെ പ്രതികളില്‍ ഒരാള്‍ മണ്ണാര്‍ക്കാട് കോടതിയില്‍ കീഴടങ്ങിയതോടെ റിമാന്റിലായ പ്ര തികളുടെ എണ്ണം ആറായി. പനംതോട്ടത്തില്‍ ജോബി (33), വെള്ളപ്പാടം സ്വദേശികളായ അബ്ദുര്‍റഹീം (35), കുട്ടന്‍ (55) എന്നിവരെയാണ് ഇന്നലെ വനംവകുപ്പ് അധികൃതര്‍ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.
ചേറുകുളം നീലംങ്ങോട് കൃഷ്ണ ന്‍(47)ആണ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ 31 വരെ റിമാന്റ് ചെയ്തു. ഈ കേസിലെ പ്രധാന പ്രതികളെന്ന് പറയുന്നവരായ രാജു, സജി എന്നിവര്‍ ഒളിവിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പിടികൂടിയ നാരായണന്‍, കൃഷ്ണദാസ് എന്നിവരും റിമാന്റില്‍ കഴിഞ്ഞുവരുകയാണ്.