സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചു

Posted on: November 17, 2014 4:51 pm | Last updated: November 17, 2014 at 4:51 pm

SCHOOL ATHLETIC MEETതിരുവനന്തപുരം: അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചു. പുതിയ തീയതി നാളെ വിദ്യാഭ്യാസമന്ത്രിയുമായുള്ള യോഗത്തിന് ശേഷം തീരുമാനിക്കും.
കായിക അധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് നടക്കാനിരുന്ന കായികമേള മാറ്റിവെച്ചത്. കായികാധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകരുടെ പ്രതിഷേധം.