Connect with us

Malappuram

ചേലേമ്പ്ര വില്ലേജ് ഓഫീസിന് മുമ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സത്യഗ്രഹം നാളെ

Published

|

Last Updated

തേഞ്ഞിപ്പലം : ചേലേമ്പ്ര വില്ലേജ് ഓഫീസിന് മുമ്പില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യുഡിഎഫ് വിമത ഭരണസമിതി അംഗങ്ങള്‍ നടത്തുന്ന സത്യഗ്രഹം നാളെ രാവിലെ 9.30 മുതല്‍ നടക്കും.
പഞ്ചായത്തിലെ സെക്രട്ടറി ,അസിസ്റ്റന്റ് സെക്രട്ടറി ,ഹെഡ് ക്ലര്‍ക്ക് ,മറ്റു ക്ലര്‍ക്കുമാര്‍ എന്നിവരുടെ സേവനം ഉറപ്പാക്കാത്ത പഞ്ചായത്ത് വകുപ്പിന്റ പൗരാവകാശ നിഷേധത്തിനെതിരെയാണ് സത്യഗ്രഹം നടത്തുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സുഹറ പറഞ്ഞു.സത്യാഗ്രഹത്തില്‍ യു.ഡിഎഫ് വിമതരായ കെ.കെ സുഹറ , കെ.പി രഘുനാഥ് ,നൗഷാദലി ,ജമീല ഹുസൈന്‍ ,ഡില്‍ജ,എല്‍ഡിഎഫ് മെമ്പര്‍മാരായ അണ്ടിതൊടി രവി ,വസന്ത ,ഗിരിജ,സുന്ദരി ,ഹബീബ് എന്നിവരാണ് സത്യാഗ്രഹം ഇരിക്കുന്നത്.യുഡിഎഫ് ഭരിച്ചിരുന്ന ഭരണസമിതിയെ കഴിഞ്ഞ ഏപ്രില്‍ 1 ന് അവിശ്വാസത്തിലൂടെ പുറത്താക്കിയാണ് വിമതര്‍ ഭരണത്തിലേറിയത്.പുതിയ ഭരണസമിതി നിലവില്‍ വന്ന ശേഷം മൂന്നാമത്തെ സെക്രട്ടറിയാണ് മാറി വന്നത്.നേരത്തെയുണ്ടായിരുന്ന ഉദയന്‍ കോഴിക്കോട് മുക്കം ഗ്രാമ പഞ്ചായത്തിലേക്കും പിന്നീട് വന്ന സനല്‍കുമാര്‍ ഫറോക്ക് ഗ്രാമ പഞ്ചായത്തിലേക്കും സ്ഥലം മാറ്റം ചോദിച്ച് വാങ്ങുകയായിരുന്നു.ഇപ്പോള്‍ പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും വന്ന യഹിയയാണ് നിലവില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി.
അതേസമയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന സത്യഗ്രഹം ഉത്തരവാദിത്ത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറലാണെന്ന് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു.ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പിക്കേടിനെതിരെയും ജനദ്രേഹ നയങ്ങള്‍ക്കെതിരെയും തങ്ങള്‍ ഒരു മാസം മുമ്പ് നടത്തിയ സൂചന ബഹുജന മാര്‍ച്ചില്‍ അനിശ്ചിത കാല സമരം പ്രഖ്യപിച്ചിരുന്നു.അതിനെ മറികടക്കാനുളള തന്ത്രമാണ് ഭരണ സമിതി യുടെ സ്‌പോണ്‍സര്‍ സത്യഗ്രഹമെന്ന് യുഡിഎഫ് ചെയര്‍മാന്‍ ഏ.റ്റി ദിലീപ് കുമാര്‍ പറഞ്ഞു.
നിലവില്‍ ഗ്രാമ പഞ്ചായത്തില്‍ ഒരു യു.ഡി ക്ലര്‍ക്കിന്റെ മാത്രം ഒഴിവാണുളളത്.സംസഥാനത്തെ മിക്ക പഞ്ചായത്തിലും രണ്ടും മൂന്നും ക്ലര്‍ക്കുമാരുടെ ഒഴിവും എച്ച്.സി മാരുടെ ഒഴിവും നിലവിലുണ്ട്.
ചേലേമ്പ്രയില്‍ ഭരിക്കുന്നത് വിമതരണെങ്കിലും ജനങ്ങള്‍ക്ക് സേവനം കൃത്യമായി ലഭിക്കണമെന്നുളളത് കൊണ്ടാണ് വകുപ്പ് മന്ത്രിയുമായി ഇടപെട്ട് ഒഴിവുകള്‍ നികത്തിയതെന്നും യുഡിഎഫ് കണ്‍വീനര്‍ കെ.പി അമീര്‍ പറഞ്ഞു. ഉദ്യോഗസ്ഥരേയും ഭരിക്കേണ്ട ചുമതല ഭരണസമിതിക്കുണ്ട്.ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം കൃത്യമായി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്ഥരം പഴി ചാരി സത്യഗ്രഹത്തിനിരിക്കുകയല്ല വേണ്ടത്.രാജി വെച്ച് പുറത്ത് പോവണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.