Connect with us

Malappuram

വള്ളിപ്പൂള-ചിങ്കക്കല്ലിലെ വീടിന് നമ്പറിട്ട് കൊടുക്കരുതെന്ന് വനം വകുപ്പ്

Published

|

Last Updated

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ വള്ളിപ്പൂള-ചിങ്കക്കല്ല് പ്രദേശത്തെ പതിമൂന്ന് കുടുംബങ്ങളുടെ കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാത്തത് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കി. പതിററാണ്ടുകളായി കൈവശം വെച്ച് പോരുന്നതും താമസിക്കുന്നതുമായ സ്ഥലങ്ങള്‍ക്കാണ് നികുതി സ്വീകരിക്കാതായത്. 2000 വരേ നികുതി സ്വീകരിച്ചിരുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്ന് ഒരു ആനുകൂല്ല്യവും കിട്ടാത്ത അവസ്ഥയായി. പണം കൊടുത്ത് പല തവണകാളായി കൈമാറിപ്പോരുകയും ചെയ്ത ഭൂമികള്‍ക്കാണ് വനംവകുപ്പിന്റെ തടസ്സവാതം ഉണ്ടായിട്ടുള്ളത്.
വീടുകള്‍ക്ക് നമ്പറും വൈദ്യുതിയും റേഷന്‍കാര്‍ഡും ഉള്‍പ്പടെ എല്ലാം ഇവര്‍ക്ക് താമസിക്കുംന്ന വീടിന്റെ പേരില്‍ ഉണ്ട്. എന്നാല്‍ വില്ലേജും പാഞ്ചായത്തും നികുതി മാത്രം 14 വര്‍ഷമായി നിഷേധിച്ചിരിക്കുന്നു. അടുത്തിടെയായി പുതിയതായി വീടുകള്‍ വെക്കുന്നതിനും പഞ്ചായത്തില്‍ നിന്ന് അനുമതി കിട്ടാത്ത അവസ്ഥയായി. പുല്ലങ്കോട്, നെല്ലിക്കര, കോഴിപ്ര മലവാരങ്ങളുടെ താഴ്‌വാരത്താണ് വള്ളിപ്പൂള ചിങ്കക്കല്ല് പ്രദേശം. നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തിന്റെ ഒരുഭാഗമാണ് നികുതി നിഷേധിക്കപ്പെട്ടിട്ടുള്ളത്.
ഐക്കര സാജന്‍, ചുണ്ടിയന്‍മൂച്ചി അബ്ദുട്ടി, പുത്തന്‍ പുരക്കല്‍ എല്‍സി തോമസ്, തടിയന്‍ മുഹമ്മദ്, പുലത്ത് ഹംസ, കുട്ടശ്ശേരി അയ്യപ്പന്‍, വെള്ളില മൂസ മൗലവി, പെരമ്പത്ത് അസൈനാര്‍, വടക്കേങ്ങര അബദു, ചാലുവള്ളി നബീസ, ചേപ്പൂരാന്‍ ഉമ്മര്‍, വെള്ളില ശാഫി, ഇബ്രാഹീം. തുടങ്ങിയവരുടെ ഭൂമികള്‍ക്കാണ് നികുതി നിഷേധിക്കപ്പെട്ടിട്ടുള്ളത്. അഞ്ച് സെന്റിലും പത്ത് സെന്റിലും വീടുകള്‍ നിര്‍മിച്ച് പതിററാണ്ടുകളായി താമസിക്കുകയാണ് ഈ കുടുംബങ്ങള്‍.
1956 ല്‍ കൂരാട് സ്വദേശി തണ്ടുപാറക്കല്‍ രയിന്‍കുട്ടി എന്നയാള്‍ക്ക് കോടതി വിധിപ്രകാരം ലഭിച്ച ഭൂമിയാണ് ഈ പ്രദേശം. പിന്നീട് പലതവണകളായി വില്‍പന നടത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൈവശക്കാരായ ആളുകള്‍ പണം കൊടുത്ത് വാങ്ങിയ ഭൂമി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി. പറമ്പിലുള്ള മരം പോലും വില്‍പന നടത്താന്‍ കഴിയാതായതോടെ കുട്ടികളുടെ പഠനം, വിവാഹം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും പ്രയാസത്തിലായിരിക്കുകയാണ്. ബി പി എല്‍ ലിസ്റ്റില്‍ പെട്ടവരാണെങ്കിലും പഞ്ചായത്തില്‍ നിന്നോ മറ്റോ ഒരു ആനുകൂല്ല്യവും ഇവര്‍ക്ക് കിട്ടുന്നില്ല. രാഷ്ട്രീയക്കാരും ഈ കുടുംബങ്ങളെ അവഗണിച്ചിരിക്കുകയാണെന്ന് ഇവര്‍ക്ക് പരാതി ഉണ്ട്. പുല്ലങ്കോട് മലവാരത്തില്‍ വനം വകുപ്പിന്റെ കീഴില്‍ 850 ഏക്കര്‍ ഭൂമിയും, നെല്ലിക്കര ഡിവിഷനില്‍ 750 ഏക്കറും കോഴിപ്ര മലവാരത്തില്‍ 400 ഏക്കര്‍ വനഭൂമിയും ഉണ്ട്. മലവാരങ്ങളുടെ ഇടയില്‍ 400 ഏക്കറിലധികം കൃഷി ഭൂമികള്‍ക്ക് നികുതി സ്വീകരിക്കുന്നതിന് വനം വകുപ്പിന്റെ എതിര്‍പ്പുകളൊന്നും നിലവിലില്ല. ഈ പ്രദേശത്ത് നിന്ന് മൂന്ന് കിലോമീറററുകളോളം ദൂരത്തിലുള്ള ജനവാസ കേന്ദ്രത്തിലെ പട്ടിണിപാവങ്ങളെയാണ് ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിച്ച് അധികൃതര്‍ കഷ്ടത്തിലാക്കിയത്.

---- facebook comment plugin here -----

Latest