Connect with us

Kerala

വി എച്ച് എസ് ഇ സിലബസ് പരിഷ്‌കരിക്കുന്നു

Published

|

Last Updated

ഒറ്റപ്പാലം: സംസ്ഥാനത്തെ വി എച്ച് എസ് ഇ സിലബസ് 29 വര്‍ഷത്തിന് ശേഷം സമഗ്രമായി പരിഷ്‌കരിക്കുന്നു. വിവിധ കോഴ്‌സുകളിലേക്ക് വേണ്ട സിലബസ് തിരഞ്ഞെടുക്കുന്നതും പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് എന്‍ സി ഇ ആര്‍ ടിയെ ചുമതലപ്പെടുത്തിയതായി വി എച്ച് എസ് ഇ ഡയറക്ടര്‍ വി കെ മോഹനന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 2015-16 വര്‍ഷത്തില്‍ വി എച്ച് എസ് ഇ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായിരിക്കും പുതിയ സിലബസ് ആദ്യമായി പഠിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
പരിഷ്‌കരണം സംബന്ധിച്ച റിപ്പോ ര്‍ട്ട് അടുത്ത മാസം തന്നെ സര്‍ക്കാറിന്റെ അനുമതിക്കായി സമര്‍പ്പിക്കും. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കൂടുതല്‍ ജനങ്ങളിലെത്തിക്കുന്നതിന് പാഠ്യപദ്ധതി പരിഷ്‌കരണം പ്രയോജനപ്പെടും.എന്‍ജിനീയറിംഗ്, ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് എഴുതാതെ നേരിട്ട് വി എച്ച് എസ് ഇ പഠനത്തിന് ശേഷം പ്രവേശനം നടത്തുന്നതിനാവശ്യമായ തരത്തിലായിരി ക്കും കോഴ്‌സുകള്‍ ചിട്ടപ്പെടുത്തുക. ഇതിന് വേണ്ട സീറ്റുകള്‍ സംവരണം ചെയ്യേണ്ടത് സര്‍ക്കാറാണ്. ഇതിലൂടെ എന്‍ജിനീയറിംഗിന് ഒരു വര്‍ഷം വരെ ലാഭിക്കാന്‍ വി എച്ച് എസ് ഇ വിദ്യാര്‍ഥികള്‍ക്കാവുമെന്നും അദ്ദേഹം പറഞ്ഞു.