ക്ലീന്‍ അപ് ദി വേള്‍ഡ്; ഐക്യദാര്‍ഢ്യം അറിയിച്ച് ആര്‍ എസ് സി വളണ്ടിയര്‍മാരും

Posted on: November 16, 2014 5:54 pm | Last updated: November 16, 2014 at 5:54 pm

CUWVertColദുബൈ: ശുചിത്വ ബോധവര്‍ക്കരണത്തിന്റെ ഭാഗമായി ദുബൈ നഗരസഭയുടെ നേതൃത്വത്തിലുള്ള ക്ലീന്‍ അപ് ദി വേള്‍ഡില്‍ രിസാല സ്റ്റഡി സര്‍ക്കിളിന്റെ പങ്കാളിത്തം ശ്രദ്ധേയമായി.
വ്യത്യസ്ത സ്ഥപനങ്ങളുടെയും സന്നദ്ധ സംഘടനങ്ങളുടെയും സഹകരണത്തോടെ നഗരസഭ അധികൃതര്‍ സംഘടിപ്പിക്കുന്ന 21-ാമത് ക്ലീന്‍ അപ് ദി വേള്‍ഡിലാണ് ദി വില്ല അല്‍ ഐന്‍ റോഡ് പരിസരത്ത് ആയിരകണക്കിന് വളണ്ടിയര്‍മാര്‍ സംബന്ധിച്ചത്. ഏറ്റവും കൂടുതല്‍ വളണ്ടിയേഴ്‌സിനെ അണിനിരത്തി ആര്‍ എസ് സി നേതൃത്വം ഇത്തവണയും നഗരസഭ അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ശുചിത്വ ബോധം ഉള്‍കൊള്ളാനും, പരിസര ശുചിത്വം വ്യക്തി ശുചിത്വം പോലെ പ്രധാനമാണെന്നും ചടങ്ങില്‍ സംബന്ധിച്ച പ്രമുഖരായ വ്യക്തികള്‍ ഓര്‍മപ്പെടുത്തി. കേരളത്തില്‍ നിന്ന് എത്തി ചേര്‍ന്ന രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ധീന്‍, സുലൈമാന്‍ കന്മനം (ഐ സി എഫ്) തുടങ്ങിയവര്‍ ക്ലീന്‍ അപ് ദി വേള്‍ഡില്‍് ഐക്യദാര്‍ഢ്യം അറിയിച്ചു.
അഹമദ് ഷെറിന്‍ ശുചിത്വ ബോധവല്‍ക്കരണ സന്ദേശം നല്‍കി. ശുചിത്വ സന്ദേശം നെഞ്ചിലേറ്റി പ്രകൃതിയുടെ കാവലാളാവണമെന്നും ജീവിതം മുഴുക്കെ ഈ ശീലം നിലനിര്‍ത്തണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. അബ്ദുല്‍ ഹക്കീം അല്‍ ഹസനി, ഷിഹാബ് തൂണേരി, നൗഫല്‍ കൊളത്തൂര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.