Wayanad
ഡ്യൂട്ടിക്കിടെ ഫേസ് ബുക്കില്‍ പോലീസുകാരനെതിരെ പരാതി

മാനന്തവാടി: ഫേസ്ബുക്കിലൂടെ സന്ദേശം അയച്ച പോലീസുകാരനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പോലീസുകാര്‍ പരാതി നല്‍കി. മാനന്തവാടി ട്രാഫിക് പോലിസ് സ്‌റ്റേഷനിലെ പൊലിസുകാരനാണ് ഫെയ്ബുക്കിലൂടെ സന്ദേശം അയച്ചത്. പോലിസിന്റെ കീഴിലുള്ള സൊസൈറ്റിയെ കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ് സന്ദേശമായി അയച്ചത്. പൊലിസുകാര്‍ ഫെയ്ബുക്കും, വാട്ട്‌സ് അപ്പും ഉപയോഗിക്കുന്നത് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സംഘടനകളെയോ, സ്വകാര്യ വ്യക്തികളെയോ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള സംഭവങ്ങളും വാര്‍ത്തയും മറ്റുമായ കാര്യങ്ങള്‍ പൊലിസുകാര്‍ ഫെയ്‌സ്ബുക്ക്, വാട്ട്‌സ്അപ്പ് എന്നിവയിലൂടെ മറ്റുള്ളവര്‍ക്ക് കൈമാറരുതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. ഇത് ലംഘിച്ച പൊലിസുകാരനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സൊസൈറ്റി ഭാരവാഹികളായ പൊലിസുകാര്‍ വയനാട് ജില്ലാ പൊലിസ് ചീഫിന് നിവേദനമായി നല്‍കിയിട്ടുള്ളത്.