Connect with us

Kozhikode

കോഴിക്കോട് സിറ്റി ചാമ്പ്യന്‍മാര്‍

Published

|

Last Updated

കോഴിക്കോട്: പുതിയ കണ്ടെത്തലുകളും വിസ്മയ കാഴ്ചകളുമൊരുക്കി മൂന്ന് ദിവസമായി നടന്ന റവന്യൂ ജില്ലാ ശാസ്ത്രമേളക്ക് സമാപനം. ഗണിതശാസ്ത്ര- സാമൂഹികശാസ്ത്ര- പ്രവൃത്തിപരിചയ മേളയില്‍ കോഴിക്കോട് സിറ്റി ഓവറോള്‍ ചാമ്പ്യന്‍മാരായി. ശാസ്ത്രമേളയില്‍ തോടന്നൂരും ഐ ടിയില്‍ ചേവായൂരുമാണ് ജേതാക്കള്‍. ഹൈസ്‌കൂള്‍ ശാസ്ത്രമേളയില്‍ സ്‌കൂള്‍ തലത്തില്‍ മേമുണ്ട എച്ച് എസ് എസ് ഒന്നാം സ്ഥാനവും ജി എച്ച് എസ് എസ് കുറ്റിക്കാട്ടൂര്‍ രണ്ടാം സ്ഥാനവും നേടി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പേരാമ്പ്ര എച്ച് എസ് എസ് ഒന്നാമതെത്തിയപ്പോള്‍ ഇരിങ്ങണ്ണൂര്‍ എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം. ഗണിതശാസ്ത്ര മേള ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മേമുണ്ട എച്ച് എസ് എസും ജി വി എച്ച് എസ് എസ് പയ്യോളിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രൊവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയിയായി. പ്രവൃത്തിപരിചയ മേളയില്‍ െൈഹസ്‌കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ചേന്ദമംഗലൂര്‍ എച്ച് എസ് എസാണ് ചാമ്പ്യന്‍മാര്‍. ഐ ടി മേളയില്‍ ഹൈസ്‌കൂളില്‍ ഹോളി ഫാമിലി എച്ച് എസ് വേനപ്പാറയും ഹയര്‍ സെക്കന്‍ഡറിയില്‍ ജെ എന്‍ എം പുതുപ്പണവും വിജയം കൈവരിച്ചു.
പ്രധാന വേദിയായ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടേക്ക് വീണ്ടും വിരുന്നെത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം കുറ്റമറ്റരീതിയില്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജമീല പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിത്യസ്തമായി ഏറെ ജനകീയത നിറഞ്ഞതാണ് ഇത്തവണത്തെ ശാസ്‌ത്രോത്സവമെന്നും അവര്‍ പറഞ്ഞു. വിജയികള്‍ക്കുള്ള ട്രോഫികള്‍ കാനത്തില്‍ ജമീല വിതരണം ചെയ്തു.
വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠന- പാഠ്യേതര വിഷയങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ കുട്ടിക്കുള്ള എം പി അജിത പുരസ്‌കാരം പയ്യോളി സ്‌കൂളിലെ തസ്‌ലീമക്ക് ജമീല സമ്മാനിച്ചു. കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി ഡി ഇ. ഡോ. ഗിരീഷ് ചോലയില്‍, കെ മുഹമ്മദലി, പി സക്കറിയ, ഹുസൈന്‍, ജീന്‍ മോഡസ്, വി പി രാജീവന്‍, ശ്രീലത, സുരേഷ് കുമാര്‍ പങ്കെടുത്തു.

Latest