തിരുവമ്പാടി മദ്യഷാപ്പ് അടച്ചുപൂട്ടുക: ജനകീയ സമിതി മാര്‍ച്ച് നടത്തി

Posted on: November 16, 2014 11:08 am | Last updated: November 16, 2014 at 11:08 am

തിരുവമ്പാടി: ബീവറേജസ് കോര്‍പറേഷന്റെ തിരുവമ്പാടിയിലെ മദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി മദ്യഷാപ്പിലേക്ക് മാര്‍ച്ച് നടത്തി. ഫാ. അബ്രഹാം വള്ളോപ്പള്ളി ഉദ്ഘാടനം ചെയ്തു. മദ്യഷാപ്പ് അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
കര്‍മസമിതി ചെയര്‍മാന്‍ എ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫാ ചാണ്ടി കുരിശുംമൂട്ടില്‍, എ അബൂബക്കര്‍ മൗലവി, മന്‍സൂര്‍ അഹ്‌സനി, ഫിലിപ്പ് പാമ്പാറ, തോമസ് വലിയപറമ്പന്‍, റാഫി സഖാഫി, ഇ കെ റിസ്‌വാന്‍, എ കെ സിദ്ദീഖ്, പാങ്ങാട്ടില്‍ മുഹമ്മദ് കുഞ്ഞി ഹാജി, ടി കെ ചൂലന്‍കുട്ടി, പി ആര്‍ അജിത പ്രസംഗിച്ചു.